ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് മക്കല്ലം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് നാളുകള്‍ ഏറെയായാെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമായി തുടരുകയായിരുന്നു മുന്‍ ന്യൂസിലാണ്ട് നായകന്‍ ബ്രണ്ടന്‍ മക്കല്ലം ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു. ഗ്ലോബല്‍ ടി20 ലീഗ്, യൂറോ ടി20 സ്ലാം എന്നീ ടൂര്‍ണ്ണമെന്റുകളില്‍ താന്‍ കളിക്കില്ലെന്ന് താരം അറിയിക്കുകയായിരുന്നു. ഗ്ലോബല്‍ ടി20 ലീഗില്‍ മോണ്‍ട്രയല്‍ ടൈഗേഴ്സിനെതിരെ ടൊറോണ്ടോ നാഷണല്‍സിന്റെ അവസാന മത്സരം കളിച്ച ശേഷമാണ് താരം ഈ തീരൂമാനം പുറത്ത് വിട്ടത്.

2016ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം കഴിഞ്ഞ ഫെബ്രുവരിയില്‍ ബിഗ് ബാഷില്‍ നിന്ന് വിരമിക്കുവാന്‍ തീരുമാനിച്ചിരുന്നു. താന്‍ ഇനി കോച്ചിംഗ് റോളുകളിലേക്ക് പതിയെ മാറുവാനുള്ള ശ്രമത്തിലാണെന്ന് അന്ന് മക്കല്ലം സൂചിപ്പിച്ചിരുന്നു. തന്റെ അടുത്ത ദൗത്യങ്ങള്‍ മീഡിയയിലും കോച്ചിംഗിലുമാവുമെന്നാണ് അന്ന് മക്കല്ലം പ്രഖ്യാപിച്ചത്. 370 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മക്കല്ലം 9922 റണ്‍സാണ് നേടിയിട്ടുള്ളത്.

ന്യൂസിലാണ്ടിന് വേണ്ടി 101 ടെസ്റ്റും 260 ഏകദിനങ്ങളും 71 ടി20 അന്താരാഷ്ട്ര മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

Exit mobile version