ലോര്‍ഡ്സില്‍ കളിക്കാന്‍ നേപ്പാള്‍ ഒരുങ്ങുന്നു

- Advertisement -

ഈ വര്‍ഷം ജൂലൈയില്‍ ലോര്‍ഡ്സില്‍ നടക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ കളിക്കാന്‍ തയ്യാറായി നേപ്പാളും നെതര്‍ലാണ്ട്സും. മാര്‍ലേബോണ്‍ ക്രിക്കറ്റ് ക്ലബ്(എംസിസി) ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഐസിസി അസോസ്സിയേറ്റ് രാജ്യങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. ജൂലൈ 29നു ആണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്. അന്നേ ദിവസം തന്നെയാണ് മത്സരങ്ങളെല്ലാം എന്നതാണ് ടൂര്‍ണ്ണമെന്റിനെ ശ്രദ്ധേയമാക്കുന്നത്.

എന്നാല്‍ ഇത് ആദ്യമായല്ല നേപ്പാള്‍ ലോര്‍ഡ്സില്‍ ഇറങ്ങുന്നത്. 2016ല്‍ എംസിസിയുമായി ഒരു മത്സരത്തിനു നേപ്പാള്‍ ഇവിടെ ഇറങ്ങിയിരുന്നു. നേപ്പാളും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിന്റെ 200ാം വര്‍ഷം ആഘോഷിക്കുന്നതിനായായിരുന്നു അന്നത്തെ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement