റെന്‍ഷായ്ക്ക് പിന്നാലെ മാക്സ്വെല്ലും ജോ ബേണ്‍സും ഓസ്ട്രേലിയന്‍ ടീമിലേക്ക്

- Advertisement -

സ്റ്റീവ് വോയെ ഐസിസി വിലക്കിയതിനു പിന്നാലെ ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കുകയും ഒപ്പം ബാന്‍ക്രോഫ്ട്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കും വിലക്കേര്‍പ്പെടുത്തിയതിനാല്‍ പുതിയ താരങ്ങളെ സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തി ഓസ്ട്രേലിയ. നേരത്തെ മാറ്റ് റെന്‍ഷായോട് ദക്ഷിണാഫ്രിക്കയിലേക്ക് ഉടനടി യാത്രയാകുവാന്‍ ആവശ്യപ്പെട്ട ശേഷം ജോ ബേണ്‍സ്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരെയും ടീമിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയ.

ജെയിംസ് സത്തര്‍ലാണ്ട് ദക്ഷിണാഫ്രിക്കയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് കാര്യങ്ങളെല്ലാം വിശദമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement