വാര്‍ണറിനു ബാക്കപ്പായി മാക്സ്വെല്ലിനെ വിളിച്ച് ഓസ്ട്രേലിയ

പരിക്കിന്റെ ഭീഷണിയിലുള്ള ഡേവി‍ഡ് വാര്‍ണര്‍ക്ക് പകരക്കാരനായി ഗ്ലെന്‍ മാക്സ്വെല്ലിനെ ആഷസ് സ്ക്വാഡിലേക്ക് വിളിച്ച് ഓസ്ട്രേലിയ. പരിശീലനത്തിനിടെ കഴുത്തിനാണ് ഡേവിഡ് വാര്‍ണര്‍ക്ക് പരിക്കേറ്റത്. ഫീല്‍ഡിംഗ് പരിശീലനത്തിനിടെയാണ് ഓസ്ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണിംഗ് താരത്തിന് പരിക്കേറ്റത്. ആദ്യ ടെസ്റ്റിനു മുമ്പ് താരം പൂര്‍ണ്ണാരോഗ്യവാനാകുമെന്ന വിശ്വാസത്തിലാണ് മെഡിക്കല്‍ സംഘമെങ്കിലും ഒരു കരുതലെന്ന നിലയിലാണ് ഗ്ലെന്‍ മാക്സ്വെല്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യയിലും ബംഗ്ലാദേശിലും ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും മാക്സ്വെല്‍ സ്വന്തം നാട്ടില്‍ ഒരു ടെസ്റ്റ് ഇതുവരെ കളിച്ചിട്ടില്ല. ആദ്യ സ്ക്വാഡില്‍ ഷോണ്‍ മാര്‍ഷിനു മുന്‍തൂക്കം ലഭിച്ചപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്‍ ഒഴിവാക്കപ്പെടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമരിയോണയ്ക്ക് പരിക്ക്, സീസൺ നഷ്ടമാകും, ബാഴ്സ കിരീട മോഹത്തിന് തിരിച്ചടി
Next articleനോക്ക്ഔട്ട് ലക്ഷ്യമിട്ട് യുണൈറ്റഡ് ഇന്ന് ബാസെലിനെതിരെ