മാറ്റ് റെന്‍ഷായെ ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി

- Advertisement -

ഓപ്പണര്‍ മാറ്റ് റെന്‍ഷോയെ ഓസ്ട്രേലിയന്‍ ടീമില്‍ ഉള്‍പ്പെടുത്തി. നാലാം ടെസ്റ്റിനു മുന്നോടിയായി ടീമിനൊപ്പം ചേരുവാന്‍ താരത്തോട് ഇന്ന് തന്നെ ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ബ്രിസ്ബെയിന്‍ നടക്കുന്ന ഷെഫീല്‍ഡ് ഷീല്‍ഡ് ഫൈനലില്‍ കളിക്കുകയാണ് താരം. വെള്ളിയാഴ്ചയാണ് ജോഹാന്നസ്ബര്‍ഗില്‍ പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം നടക്കുക.

ടീമിലേക്ക് വേറെയും താരങ്ങളെ ഉള്‍പ്പെടുത്തിയേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നുവെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ കൂടുതല്‍ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement