മാറ്റ് ഹെന്‍റി കെന്റുമായി കരാറിലേര്‍പ്പെട്ടു

ന്യൂസിലാണ്ട് ഫാസ്റ്റ് ബൗളര്‍ 2018 കൗണ്ടി സീസണില്‍ കെന്റിനായി കളിക്കും. ഇതിനു മുമ്പ് വോര്‍സെസ്റ്റര്‍ഷയര്‍ ഡെര്‍ബിഷയര്‍ എന്നിവര്‍ക്കായി കൗണ്ടി കളിച്ചിട്ടുള്ള ഹെന്‍റി സീസണിലെ ആദ്യ ഏഴ് ചാമ്പ്യന്‍ഷിപ്പ് മാച്ചുകളും റോയല്‍ ലണ്ടന്‍ കപ്പിലും കെന്റിന്റെ കുപ്പായമണിയുമെന്നാണ് കരുതുന്നത്. ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ് എന്നീ ഫ്രാഞ്ചൈസികളെയും താരം പ്രതിനിധാനം ചെയ്തിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial