ഗ്രഹാം ഫോര്‍ഡിനു പിന്നാലെ സ്ഥാനം ഒഴിഞ്ഞ് ആഞ്ചലോ മാത്യൂസ്

- Advertisement -

ചാമ്പ്യന്‍സ് ട്രോഫിയിലെ മോശം പ്രകടനം കാരണം മുഖ്യ കോച്ച് ഗ്രഹാം ഫോര്‍ഡ് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ അടുത്ത പരമ്പരയവസാനിക്കുമ്പോള്‍ ശ്രീലങ്കയുടെ നേതൃത്വസ്ഥാനം ഒഴിഞ്ഞ് മറ്റൊരു താരം കൂടി. നായകന്‍ ആഞ്ചലോ മാത്യൂസാണ് ഇത്തവണ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്നറിയിച്ചത്. സിംബാബ്‍വേയുടെ അടുത്ത് ഏകദിന പരമ്പര പരാജയപ്പെട്ടത്താണ് സ്ഥാനം ഒഴിയാന്‍ മാത്യൂസിനെ പ്രേരിപ്പിച്ചത്.

ഗ്രഹാം ഫോര്‍ഡിന്റെ സ്ഥാനം സിംബാബ്‍വേ പരമ്പരയിലേക്ക് ഫീല്‍ഡിംഗ് കോച്ച് നിക് പോത്താസിനെയാണ് ശ്രീലങ്ക ക്രിക്കറ്റ് ഏല്പിച്ചത്. സിംബാബ്‍വേ പരമ്പരയ്ക്ക് ശേഷവും നിക് പോത്താസ് തന്നെ കോച്ചായി തുടരുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പരമ്പരയിലെ ഈ മോശം പ്രകടനം. ഇനി പുതിയ കോച്ചിനെ ശ്രീലങ്ക തേടുമോ എന്നുള്ളതും ക്രിക്കറ്റ് നിരീക്ഷകര്‍ ഏറെ ഉറ്റുനോക്കുന്ന കാര്യമാണ്.

ആഞ്ചലോ മാത്യൂസിനു പകരക്കാരനാകാന്‍ ഏറ്റവുമധികം സാധ്യത കല്പിക്കുന്നത് ദിനേശ് ചന്ദിമലിനാണ്. എന്നാല്‍ സിംബാബ്‍വേ പര്യടനത്തില്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെട്ട ചന്ദിമല്‍ നിലവില്‍ മോശം ഫോമിലാണ്. ടീമിലേക്ക് മടങ്ങിവരവും ക്യാപ്റ്റന്‍സിയും ആഘോഷിക്കുവാന്‍ ഒരുങ്ങുകയാണ് ദിനേശ് ചന്ദിമല്‍. ശ്രീലങ്കയെ ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ നയിച്ച ഉപുല്‍ തരംഗയ്ക്കും സാധ്യതയുണ്ട്.

തനിക്ക് മികച്ച നാല് വര്‍ഷം ക്യാപ്റ്റനായി സേവിക്കാന്‍ അവസരം ലഭിച്ചുവെന്ന് പറഞ്ഞ മാത്യൂസ്, വിഷമത്തോട് കൂടിയാണ് സ്ഥാനം ഒഴിയുന്നതെന്ന് സൂചിപ്പിച്ചു. ഈ അവസരത്തില്‍ താന്‍ സ്ഥാനം ഒഴിയുന്നത് തന്നെയാണ് നല്ലതെന്നും ടീമിനെ നയിക്കാന്‍ യുവ രക്തങ്ങള്‍ വരുന്നതാണെന്ന് നല്ലതെന്നും മാത്യൂസ് കൂട്ടിചേര്‍ത്തു. ടീമില്‍ അതിനു കഴിവുള്ള ഒട്ടനവധി താരങ്ങളുണ്ടെന്ന് പറഞ്ഞ താരം, ക്യാപ്റ്റന്‍ സ്ഥാനത്ത് കടിച്ച് തൂങ്ങുന്നത് തന്റെ ശൈലി അല്ലെന്നും പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement