ആഞ്ചലോ മാത്യൂസ് ഇന്ത്യയ്ക്കെതിരെ കളിക്കുക ബാറ്റ്സ്മാനായി മാത്രം

- Advertisement -

പരിക്കില്‍ നിന്ന് മുക്തനായി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തിയ മുന്‍ നായകനും ഓള്‍റൗണ്ടറുമായ ആഞ്ചലോ മാത്യൂസ് ഇന്ത്യയ്ക്കെതിരെ പന്തെറിയില്ലെന്ന് സൂചന. ശ്രീലങ്കയുടെ ബൗളിംഗ് കോച്ച് റുമേഷ് രത്നായകെയാണ് കാര്യം വ്യക്തമാക്കിയത്. സന്നാഹ മത്സരത്തില്‍ അഞ്ച് ഓവറുകള്‍ എറിഞ്ഞ മാത്യൂസിനെ ശ്രീലങ്ക കൂടുതലും ഒരു ഏകദിന ബൗളറായാണ് കാണുന്നതെന്നും ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ബാറ്റ്സ്മാനായി മാത്രമേ താരം ഇറങ്ങുകയുള്ളു എന്നുമാണ് ശ്രീലങ്കയുടെ ബൗളിംഗ് കോച്ച് ചോദ്യങ്ങളോട് പ്രതികരിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷമായി പരിക്ക് ഏറെ അലട്ടുന്ന ആഞ്ചലോ മാത്യൂസിനു ബൗളിംഗ് ദൗത്യം നിലവില്‍ നല്‍കേണ്ടതില്ല എന്നാണ് ശ്രീലങ്കന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനം. ശ്രീലങ്ക ഇന്ത്യയെ ജൂലായില്‍ നേരിട്ടപ്പോളും ടെസ്റ്റ് മത്സരങ്ങളില്‍ ആഞ്ചലോ ബൗളിംഗ് ദൗത്യം ഏറ്റെടുത്തിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement