ഇംഗ്ലണ്ടിന്റെ പര്യടനത്തിൽ കരിനിഴൽ വീഴ്ത്തി വാതുവെപ്പ് വിവാദം

- Advertisement -

ക്രിക്കറ്റ് ലോകത്തെ ആശങ്കയിലാക്കി വീണ്ടും വാതുവെപ്പ് വിവാദം. വാതുവെപ്പ് വിവാദം ഇത്തവണ കരിനിഴൽ വീഴ്ത്തിയത് ഇംഗ്ലണ്ടിന്റെ ശ്രീലങ്കൻ പര്യടനത്തിലാണ്. കോടികൾ കൈമാറ്റം നടക്കുന്ന വാതുവെപ്പ് റാക്കറ്റുകളുടെ ഉള്ളറകളിലേക്ക് ഒരു ചാനൽ കടന്നു ചെന്നതാണ് പുതിയ വെളിപ്പെടുത്തലുകൾക്ക് കാരണമായത്. അൽ ജസീറയുടെ ഒളിക്യമാറ ഓപ്പറേഷനാണ്പുതിയ വിവാദങ്ങൾക്ക് കാരണമായത്.

ഗ്രൗണ്ടസ്മാന് കാശു കൊടുത്തതെന്ന് ബുക്കിയായ റോബിന്‍ മോറിസ് സമ്മതിക്കുന്ന വീഡിയോയാണ് ചാനൽ പുറത്ത് വിട്ടത്. പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് പിച്ചിൽ കൃത്രിമം കാണിച്ച് മത്സരം തങ്ങളുടെ വരുത്തിക്കാക്കിയെന്നാണ് തുറന്നു പറച്ചിൽ. ഗല്ലെയിലെ സ്റ്റേഡിയമാണ് വിവാദത്തിന്റെ കേന്ദ്രം. ശ്രീലങ്ക – ഓസിസ് , ശ്രീലങ്ക – ഇന്ത്യ മത്സരങ്ങളാണ് സംശയത്തിന്റെ നിഴലിൽ വരുന്നത്. ഇതേ തുടർന്ന് ഇംഗ്ലണ്ടിന്റെ ശ്രീലങ്കൻ പര്യടനത്തിന്റെ കാര്യം അനിശ്ചതത്വത്തിലായി. ഐ സി സിയുടെ അന്വേഷണം പൂര്‍ത്തിയായതിനു ശേഷം മാത്രമാകും ഇംഗ്ലണ്ടിന്റെ പര്യടനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement