Fanzone | മസായി വാരിയേർസ് – ദ് റിയൽ ഫൈറ്റേർസ്

ആദ്യകാഴ്ച്ചയിൽ തന്നെ കൗതുകമുണർത്തുകയും തമാശ തോന്നിക്കുകയും ചെയ്യുന്ന പരമ്പരാത വേഷവിധാനങ്ങളോടുകൂടി ക്രിക്കറ്റ് കളിക്കുന്ന ഒരു സംഘം ആളുകളെ ഈ ചിത്രത്തിൽ നിങ്ങൾക്ക് കാണാം. എന്നാൽ ഇവരുടെ കഥ ഇന്നത്തെ ലോകത്തിലെ യുവതലമുറക്ക് തന്നെ ഒരു പ്രചോദന സന്ദേശമാണ് എന്നറിയാമോ . . ?

കെനിയയിലെ ലൈക്കീപ്പിയ പ്രവ്യശ്യയിൽ നിന്നുള്ള മസായി ഗോത്ര വംശജരായ ഏതാനും ചെറുപ്പക്കാർ ചേർന്ന് രൂപം കൊണ്ട ‘മസായി ക്രിക്കറ്റ് വാരിയേർസ്’ എന്ന ഈ ടീം ഇന്ന് തങ്ങളുടെ വംശത്തിന്റെ തന്റെ പ്രതീക്ഷയും അഭിമാന പ്രതീകവും മാത്രമല്ല ലോകത്തിന് തന്നെ ഒരു മാതൃക കൂടിയാണ്.
നാളിതുവരെ ഒരു പ്രൊഫഷണൽ ടൂർണമെന്റ് പോലും കളിക്കുകയോ, കിരീടങ്ങൾ നേടുകയോ ചെയ്തിട്ടില്ലാത്ത ഇവർ എങ്ങനെ ഇത്തരത്തിൽ ഒരു വിശേഷണത്തിന് അർഹരായി. . . !

കളിയിലെ വിജയമോ കിരീടനേട്ടങ്ങളോ ആയിരുന്നില്ല ഇവരുടെ ലക്ഷ്യം കളിക്കളത്തിലെ എതിരാളികളോടായിരുന്നില്ല ഇവരുടെ പോരാട്ടവും മറിച്ച് തങ്ങളുടെ തന്നെ സമൂഹത്തിൽ നിലനിന്ന് പോന്നിരുന്ന സ്ത്രീകൾക്കെതിരെയുള്ള FGM ( Female genital mutilation) പോലെയുള്ള ക്രൂരമായ അനാചാരങ്ങൾക്ക് എതിരെ ആയിരുന്നു.

പൂർണ്ണമായും പുരുക്ഷാധിപത്യം നിറഞ്ഞ് നിന്നിരുന്ന മസായി സമൂഹത്തിൽ നിലനിന്ന് പോന്നിരുന്ന ദുരാചാരമായിരുന്നു FGM.
വളരെ ചെറുപ്പത്തിലെ തന്നെ പെൺകുട്ടിൾ നിർബന്ധിത FGMന് വിധേയരാവാറുണ്ടായിരുന്നു. അതായത് പെൺകുട്ടികൾ ഋതുമതികൾ ആവുമ്പോൾ തന്നെ അവരെ ലിംഗ പരിശ്ഛേദനം ചെയ്ത് അവിടം തുന്നിചേർത്ത് വക്കപ്പെടുന്നു, തുടർന്ന് വിവാഹസമയത്ത് വരന്റെ ബന്ധുക്കളുടെ മുന്നിൽ ഇത് കാണിച്ച് പരിശുദ്ധി ബോധ്യപ്പെട്ടതിന് ശേഷം മാത്രം പിന്നേയും ആ ഭാഗം കീറി പൊളിക്കുന്നു. ഇതായിരുന്നു ആ കൊടും ക്രൂരമായ ആചാരം.


തലമുറകളായി ഇതിന് ഇരയാക്കപ്പെട്ടിരുന്ന തങ്ങളുടെ സഹോദരിമാർ സംരക്ഷിക്കപ്പെടണം എങ്കിൽ തങ്ങൾ തന്നെ ശബ്ദമുയർത്തണം എന്നുള്ള ചിന്ത ആദ്യമായി രൂപം കൊണ്ടതും അവരുടെ ഇടയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ മനസ്സിൽ ആയിരുന്നു. പക്ഷെ മുതിർന്ന തലമുറയിൽപ്പെട്ട മൂപ്പന്മാരോട് ഇതിനെതിരെ ചോദ്യം ചെയ്യപ്പെടാൻ തക്ക ആർജവം അവർക്കില്ലായിരുന്നു അതിനായി അവർക്ക് ഒരു കൂട്ടായ്മ രൂപീകരിക്കേണ്ടത് അത്യാവശ്യമായി വന്നു.
അതിനവർ കണ്ടെത്തിയ വഴിയാണ് ക്രിക്കറ്റ്.

ക്രിക്കറ്റ് എങ്ങനെ ഈ ചിത്രത്തിലേക്ക് കടന്നുവന്നു എന്നല്ലേ. . .! അവിടെയാണ് ‘അലിയ ബെയർ’ എന്ന സൗത്ത് ആഫ്രിക്കൻ ഗവേഷകയുടെ പങ്ക്.

Aliya Bauer

2007ൽ കാലിഫോർണിയ യൂണിവേർസിറ്റിയുടെ കീഴിലുള്ള ഒരു ഗവേഷഷണത്തിന്റെ ഭാഗമായി ഈ പ്രദേശത്ത് എത്തിപ്പെട്ടതാണ് ബെയർ. എന്നാൽ ഇവിടെ എത്തിയത്തോടെ താൻ ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന ക്രിക്കറ്റിനെ ബെയർക്ക് മിസ് ചെയ്യാൻ തുടങ്ങി അതിനൊരു പരിഹാരം എന്ന നിലക്ക് അവർ നാട്ടിൽ നിന്നും ഏതാനും കളി ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുകയും അവിടുത്തെ ലോക്കൽ ചീഫിന്റെ സഹായത്തോട് കൂടി ഗ്രാമീണരെ കളി പഠിപ്പിക്കുവാൻ ആരംഭിക്കുകയും ചെയ്തു. കുന്തം എറിയുന്നത് പോലെയുള്ള തങ്ങളുടെ പരമ്പരാഗത വേട്ടരീതികളോട് വളരെയധികം സാമ്യം തോന്നിപ്പിക്കുന്ന തരത്തിലുള്ള ചലനങ്ങളോട് കൂടിയ ഈ കളിയിൽ മസായി ജനങ്ങൾ വളരെപ്പെട്ടന്നു തന്നെ ആകൃഷ്ടരായി.

 

മേൽപറഞ്ഞ ചെറുപ്പക്കാരുടെ സംഘമാവട്ടെ ഇതൊരു അവസരമായി കണ്ടു. തുടർന്ന് 2009ൽ അവരിൽ കൗമാരക്കാരടങ്ങുന്ന ആറോ ഏഴോ പേർ ചേർന്ന് ബെയറെ കോച്ചായി കണ്ട് ഒരു ഒഫീഷ്യൽ ടീമിന് രൂപം കൊടുക്കാൻ തീരുമാനിച്ചു. FGMനെതിരെ പോരാടുക അതോടൊപ്പം തന്നെ ആരോഗ്യകരമായ ജീവിതരീതി മെച്ചപ്പെടുത്തുക, മസായി സമൂഹത്തെ ബാധിച്ചിരുന്ന HIV/AlDS പോലെയുള്ള രോഗങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കുക തുടങ്ങിയവയായിരുന്നു അവരുടെ ലക്ഷ്യം.

‘ നിങ്ങൾ ടീമിൽ ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ FGM അവസാനിപ്പിക്കുന്നതിലേക്കുള്ള പോരാട്ടത്തിൽ പങ്കാളികളാവുക, നിങ്ങൾ പ്രസംഗിക്കുന്ന കാര്യം നടപ്പിലാക്കുക’ എന്നതായിരുന്നു അവർ ഉയർത്തിപ്പിടിച്ച ആപ്തവാക്യം. പക്ഷെ മുതിർന്നതലമുറയിലെ മൂപ്പന്മാർക്ക് തുടക്കത്തിൽ ഇവരിൽ യാതൊരുവിധ പ്രതീക്ഷകളും ഉണ്ടായിരുന്നില്ല.

എന്നാൽ 2013ഓട്ക്കൂടി കാര്യങ്ങൾക്ക് മാറ്റം സംഭവിച്ചു തുടങ്ങി ബെയറുടെ കീഴിൽ കഠിനമായി പ്രയത്നിച്ച ടീമിന് ലണ്ടനിലെ ‘ലാസ്റ്റ്മാൻ സ്റ്റാൻഡ്സ് അമച്വർ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്’ ലേക്ക് ക്ഷണം ലഭിച്ചു. ടൂർണമെന്റിൽ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടി, മസായി സമൂഹത്തിനെയാകെ ടീമിന്റെ ലണ്ടനിലേക്കുള്ള യാത്ര ആവേശഭരിതരാക്കി, തങ്ങളുടെ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിൽ മുതിർന്നവർ അഭിമാനിച്ചു. ഈ ഒരു സംഭവത്തോട് കൂടി ഈ ഒരു കൂട്ടം ചെറുപ്പക്കാർക്ക് അവരുടെ സമൂഹത്തിൽ തന്നെ ഉയർന്ന തരത്തിലുള്ള പദവി അംഗീകരിച്ചു കിട്ടുകയും അതിലൂടെ അവർ മുതിർന്ന തലമുറ മൂപ്പന്മാരോട് FGM പോലുള്ള പാരമ്പര്യ രീതികളുടെ പുന:പരിശോധനെ സംബന്ധിച്ച് ചോദ്യമുന്നയിക്കാൻ തക്ക ആർജവവും കൈവരികയും ചെയ്തു.

അതേ തുടർന്നുണ്ടായ ചർച്ചക്കവസാനം മൂപ്പന്മാർ പ്രസ്താവിച്ചു.

” ഇത് നിങ്ങളുടെ സമയമാണ് , ഇത് നിങ്ങളുടെ ജീവിതവും. ഇതിനു (FGM) വിധേയരാവാത്ത പെൺകുട്ടികളെ നിങ്ങൾക്ക് വിവാഹം കഴിക്കാം”.
അങ്ങനെ ക്രിക്കറ്റിലൂടെ ആ ഒരു കൂട്ടം ചെറുപ്പക്കാർ തലമുറകളായി അടിച്ചമർത്തപ്പെട്ട ചൂഷണം അനുഭവിച്ചു പോന്ന തങ്ങളുടെ സഹോദരിമാർക്ക് മോചനം നേടികൊടുക്കുകയും, ഇത്തരം അപരിഷ്കൃത ആചാരങ്ങളെ സമൂഹത്തിൽ നിന്ന് തന്നെ തുടച്ച് നീക്കപ്പെടാൻ കാരണഭൂതരാവുകയും ചെയ്തു.

 

പിൽക്കാലത്ത് മാസായി ക്രിക്കറ്റ് വാരിയേർസ് 25ൽ പരം അംഗങ്ങൾ ചേർന്ന് വികസിച്ചു കൂടാതെ ഒരു വനിതാ ടീം കൂടി അവരുടെ ഇടയിൽ നിന്ന് രൂപപ്പെട്ടു. ഇരു ടീമുകളും അവരുടെ പ്രദേശത്തെയും പുറമേയും ഉള്ള സ്ക്കൂളുകളിൽ പോവുകയും കുട്ടികളെ ക്രിക്കറ്റ് കളിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം തന്നെ അവരെ FGMനെതിരെ പോരാടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

 

2005ൽ ഇവരുടെ കഥ ആസ്പദമാക്കി ‘Warriors’ എന്ന പേരിൽ ഒരു ഡോക്യുമെന്ററി ഫിലിമും പുറത്തിറങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചെൽസിയെ തകർത്ത് ബയേൺ മ്യുണിക്ക്
Next articleയുണൈറ്റഡ് മുണ്ടപ്പലത്തിന്റെ ആഭിമുഖ്യത്തിൽ അനസിന് ജന്മനാട്ടിൽ വൻ സ്വീകരണം ഒരുക്കുന്നു