ശസ്ത്രക്രിയ, ആറ് മാസത്തോളം മിച്ചല്‍ മാര്‍ഷ് കളത്തിനു പുറത്ത്

ഓസ്ട്രേലിയയ്ക്ക് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്റെ സേവനം ആറ് മാസകാലത്തോളം നഷ്ടമായേക്കുമെന്ന് സൂചന. ഇംഗ്ലണ്ടിനെതിരെ ജൂണില്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ മാര്‍ഷ് കളിക്കില്ല എന്ന് ഉറപ്പാണ്. ഓസ്ട്രേലിയയുടെ സെപ്റ്റംബറിലോ ഒക്ടോബറിലോ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും മാര്‍ഷിന്റെ സേവനം ലഭ്യമായേക്കില്ല എന്നാണ് അറിയുന്നത്. എന്നാല്‍ ആ കാലയളവിനുള്ളില്‍ പരിക്ക് പൂര്‍ണ്ണമായും ഭേദമാകുമെന്ന പ്രതീക്ഷയമാണ് താരം പുലര്‍ത്തുന്നത്. പാക്കിസ്ഥാനുമായാണ് ഓസ്ട്രേലിയയുടെ അടുത്ത ടെസ്റ്റ് പരമ്പര.

ഇംഗ്ലീഷ് ക്ലബ്ബായ സറേയ്ക്ക് വേണ്ടി ഈ സീസണില്‍ മാര്‍ഷിനു കളിക്കാനാകില്ല. അടുത്താഴ്ചയാണ് ശസ്ത്രക്രിയ നടക്കാനിരിക്കുന്നത്. സറേയ്ക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും മിച്ചല്‍ മാര്‍ഷ് കളിക്കാനിരുന്നതാണ്. സറേ തങ്ങളുടെ ഔദ്യോഗിക കുറിപ്പില്‍ താരത്തിന്റെ അഭാവത്തില്‍ സങ്കടം പ്രകടിപ്പിക്കുകയും താരം പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവനിതാ ഐലീഗ്, ചാമ്പ്യന്മാർക്ക് സമനില
Next articleപരേഡ് ഓഫ് നേഷന്‍സ്: ഇന്ത്യന്‍ സംഘത്തെ നയിച്ചത് പിവി സിന്ധു