
ആരോണ്‍ ഫിഞ്ച്, ഷോണ്‍ മാര്‍ഷ്, ട്രാവിസ് ഹെഡ് എന്നിവരുടെ ബാറ്റിംഗ് മികവില്‍ 310 റണ്‍സ് നേടി ഓസ്ട്രേലിയ. ഫിഞ്ചും മാര്‍ഷും തങ്ങളുടെ ശതകം നേടി പുറത്തായപ്പോള്‍ ട്രാവിസ് ഹെഡ് അര്‍ദ്ധ ശതകം നേടി. എന്നാല്‍ ആദ്യം ലഭിച്ച തുടക്കം ഇന്നിംഗ്സിന്റെ അവസാനത്തോടെ കൈമോശം വന്നപ്പോള്‍ 350 കടക്കുമെന്ന് ഒരു ഘട്ടം തോന്നിച്ച ഓസ്ട്രേലിയന്‍ ബാറ്റിംഗിനു അത്രയും സ്കോര്‍ ചെയ്യാനായില്ല. അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയന്‍ കുതിപ്പിനു ഇംഗ്ലണ്ട് തടയിടുകയായിരുന്നു.
ഒന്നാം വിക്കറ്റില്‍ 101 റണ്‍സാണ് ഫിഞ്ച്-ഹെഡ് കൂട്ടുകെട്ട് നേടിയത്. രണ്ടാം വിക്കറ്റില്‍ ഷോണ്‍ മാര്‍ഷുമായി ചേര്‍ന്ന് 124 റണ്‍സ് കൂടി നേടി ഫിഞ്ച് പുറത്തായി. കൃത്യം 100 റണ്‍സ് നേടിയ ഫിഞ്ചിനെ മാര്‍ക്ക് വുഡാണ് പുറത്താക്കിയത്. അതേ ഓവറില്‍ സ്റ്റോയിനിസിനെക്കൂടി വുഡ് പുറത്താക്കി. പിന്നീട് ഷോണ്‍ മാര്‍ഷിന്റെ ബാറ്റിംഗാണ് ഓസ്ട്രേലിയന്‍ ഇന്നിംഗ്സിനു വേഗത നല്‍കിയത്.
47.2 ഓവറില്‍ 101 റണ്‍സ് നേടിയ മാര്‍ഷ് പുറത്താകുമ്പോള്‍ ഓസ്ട്രേലിയന്‍ സ്കോര്‍ 296 റണ്‍സ്. 50 ഓവറുകള്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 310 റണ്‍സാണ് നേടിയത്.
ഡേവിഡ് വില്ലി നാലും മാര്‍ക്ക് വുഡ്, ആദില്‍ റഷീദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും ഇംഗ്ലണ്ടിനു വേണ്ടി നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
