പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

- Advertisement -

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്. ഇന്ന് സെന്റ് കിറ്റ്സില്‍ നടന്ന മൂന്നാം മത്സരത്തില്‍ 7 വിക്കറ്റിന്റെ വിജയമാണ് കരീബിയന്‍ സംഘം സ്വന്തമാക്കിയത്. മര്‍ലന്‍ സാമുവല്‍സ് പുറത്താകാതെ നേടിയ 89 റണ്‍സാണ് വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സിലെ മികച്ച പ്രകടനം. 19.2 ഓവറിലാണ് വെസ്റ്റ് ഇന്‍ഡീസ് മത്സരം വരുതിയിലാക്കിയത്. സാമുവല്‍സിനു പുറമേ ജേസണ്‍ മുഹമ്മദ്(23*) ആണ് മറ്റൊരു പ്രധാന സ്കോറര്‍.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടുകയായിരുന്നു. മുഹമ്മദ് നബി(38), നൂര്‍ അലി സദ്രാന്‍(35), ഷഫിയുള്ള ഷഫീക്(25) എന്നിവര്‍ ചേര്‍ന്നാണ് അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് നിരയെ പരമ്പരയില്‍ ആദ്യമായി പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.

വെസ്റ്റിന്‍ഡീസിനായി കെസ്രിക് വില്യംസ് മൂന്നും ജെറോം ടെയ്‍ലര്‍, സാമുവല്‍ ബദ്രി, റോവ്‍മന്‍ പവല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടിയപ്പോള്‍ റഷീദ് ഖാന്‍, ഷപൂര്‍ സദ്രാന്‍, മുഹമ്മദ് നബി എന്നിവര്‍ അഫ്ഗാനിസ്ഥാനു വേണ്ടി വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement