മാര്‍ക്ക് വോ, ദേശീയ സെലക്ടര്‍ പദവി രാജി വയ്ക്കും

- Advertisement -

തന്റെ കരാര്‍ കാലാവധി കഴിഞ്ഞ് വീണ്ടും ഓസ്ട്രേലിയയുടെ ദേശീയ സെലക്ടര്‍ പദവിയില്‍ തുടരേണ്ടതില്ലായെന്ന് തീരുമാനിച്ച മുന്‍ ഓസ്ട്രേലിയന്‍ താരം മാര്‍ക്ക് വോ. ടെലിവിഷന്‍ കമന്റേറ്ററായി കൂടുതല്‍ സമയം ചെലവഴിക്കുക എന്നതാണ് വോയുടെ ഈ തീരുമാനത്തിനു പിന്നില്‍. 2014ല്‍ സെലക്ഷന്‍ ബോര്‍ഡിലെത്തിയ താരം സെലക്ഷന്‍ പാനലിലെ ടി20 ചെയര്‍മാന്‍ കൂടിയാണ്.

ഗ്രെഗ് ചാപ്പല്‍, ട്രെവര്‍ ഹോന്‍സ്, ദേശീയ കോച്ച് എന്നിവരാണ് വോയ്ക്കൊപ്പം സെലക്ഷന്‍ കമ്മിറ്റിയിലുള്ളത്. ഡാരെന്‍ ലേമാന്‍ പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഓസ്ട്രേലിയയുടെ കോച്ചിംഗ് സ്ഥാനം രാജിവെച്ച ശേഷം പുതിയ കോച്ചായി നിയമിക്കപ്പെട്ട ജസ്റ്റിന്‍ ലാംഗര്‍ കമ്മിറ്റിയിലേക്ക് എത്തുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement