മാര്‍ക്ക് രാംപ്രകാശ് ഇംഗ്ലണ്ട് ലയണ്‍സ് താല്‍ക്കാലിക കോച്ച്

മുഖ്യ കോച്ച് ആന്‍ഡി ഫ്ലവര്‍ ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ താല്‍ക്കാലിക ഡയറക്ടറായി ചുമതലയേല്‍ക്കുവാന്‍ ഒരുങ്ങുമ്പോള്‍ ഇംഗ്ലണ്ട് ലയണ്‍സിനു പുതിയ താല്‍ക്കാലിക കോച്ച്. ആന്‍ഡ്രൂ സ്ട്രോസ് ഭാര്യയുടെ ചികിത്സാര്‍ത്ഥം ഇടവേളയെടുക്കുവാനുള്ള തീരുമാനത്തിലേക്ക് എത്തിയപ്പോളാണ് ആന്‍ഡി ഫ്ലവര്‍ പകരക്കാരനായി ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ തലപ്പത്തെത്തിയത്.

ഏറ്റവും മികച്ച ക്രിക്കറ്റിംഗ് അറിവുള്ള വ്യക്തിയെ തന്നെയാണ് ലയണ്‍സിന്റെ ചുമതല ഏല്പിച്ചിരിക്കുന്നതെന്നാണ് മാര്‍ക്ക് രാംപ്രകാശിനു ചുമതല നല്‍കിയതിനെക്കുറിച്ച് ആന്‍ഡി ഫ്ലവര്‍ പറഞ്ഞത്. ഇന്ത്യ എ, വിന്‍ഡീസ് എ ടീമുകള്‍ക്കെതിരെയുള്ള മത്സരങ്ങളാവും രാംപ്രകാശിന്റെ ആദ്യ ചുമതലകള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial