
ന്യൂസിലാണ്ടിനെതിരെ യുഎഇ യില്‍ ആരംഭിക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള പാക് വനിതകളുടെ ടീമിനെ മാര്‍ക്ക് കോള്‍സ് പരിശീലിപ്പിക്കും. ഒക്ടോബര്‍ 2നു ആണ് കോള്‍സ് ടീമിനൊപ്പം ചേരുമെന്ന് അറിയുവാന്‍ കഴിയുന്നത്. സബി അസ്ഹറില്‍ നിന്നാണ് കോള്‍സ് ചുമത ഏല്‍ക്കുന്നത്. മൂന്ന് ഏകദിനങ്ങളും 4 ടി20 മത്സരങ്ങളുമാണ് പാക്കിസ്ഥാന് ന്യൂസിലാണ്ടിനെതിരെ ഷാര്‍ജയില്‍ കളിക്കാനിരിക്കുന്നത്.
അടുത്ത ലോകകപ്പിനു നേരിട്ടുള്ള യോഗ്യതയ്ക്കായി നടക്കുന്ന ഐസിസി വനിത ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള മത്സരങ്ങളാവും ഈ മൂന്ന് ഏകദിനങ്ങള്‍. 2021 വരെ നീണ്ട് നില്ക്കുന്ന യോഗ്യത മത്സരങ്ങളാവും ലോകകപ്പിനു നേരിട്ട് യോഗ്യത നേടുന്ന നാല് ടീമുകളെ നിശ്ചയിക്കുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial