Site icon Fanport

മിച്ചൽ മാർഷിന്റെയും ടിം ഡേവിഡിന്റെയും വെടിക്കെട്ട്, ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ

ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് മികച്ച സ്കോർ. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 226/6 റൺസ് ആണ് എടുത്തത്. മിച്ചൽ മാർഷിന്റെയും ടിം ഡേവിഡിന്റെ വെടിക്കെട്ട് പ്രകടനമാണ് ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ നൽകിയത്. ടിം ഡേവിഡ് 28 പന്തിൽ നിന്ന് 64 റൺസ് ആണ് എടുത്തത്. 4 സിക്സും 7 ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.

ഓസ്ട്രേലിയ 23 08 30 23 15 20 102

മിച്ചൽ മാർഷ് 92 റൺസുമായി ടോപ് സ്കോറർ ആയി. 49 പന്തിൽ നിന്നാണ് അദ്ദേഹം 92 റൺസ് എടുത്തത്. ഓസ്ട്രേലിയക്കായുള്ള ടി20യിലെ മാർഷിന്റെ ടോപ് സ്കോറാണിത്. 2 സിക്സും 13 ഫോറും അടങ്ങുന്നതായിരുന്നു മാർഷിന്റെ ഇന്നിങ്സ്.

ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് (6), ജോഷ് ഇങ്ലിസ് (1), സ്റ്റോയിനുസ് (6) എന്നിവർ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കക്ക് ആയി ലിസാഡ് വില്യൻസ് 3 വിക്കറ്റ് വീഴ്ത്തി.

Exit mobile version