കുട്ടി ക്രിക്കറ്റിൽ മറാത്ത അറേബ്യൻസ് സെമിയിൽ

- Advertisement -

ഷാർജയിൽ നടക്കുന്ന ടി10 ലീഗ് ക്രിക്കറ്റിൽ മറാത്ത അറേബ്യൻസിന് ജയം. പഞ്ചാബി ലെജന്റ്സിനെ 14 റൺസിന് തോൽപ്പിച്ചാണ് മറാത്ത ജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത മറാത്ത അറേബ്യൻസ്  10 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എടുക്കുകയായിരുന്നു. മറാത്തക്ക് വേണ്ടി റോസ്സോ 27 പന്തിൽ 67 റൺസ് എടുത്തപ്പോൾ 10 ബോളിൽ 26 റൺസ് എടുത്ത് അസ്‌ഗർ സ്റ്റാനിക്‌സായ് മികച്ച പിന്തുണ നൽകി. പഞ്ചാബ് ലെജന്റ്സിന് വേണ്ടി ഫഹീം അഷ്‌റഫ് 2 വിക്കറ്റ് വീഴ്ത്തി.

തുടർന്ന് ബാറ്റിങ്ങിറങ്ങിയ പഞ്ചാബിന് 10 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് എടുക്കാൻ മാത്രമേ സാധിച്ചുള്ളൂ. 31 പന്തിൽ 56 റൺസ് എടുത്ത റോഞ്ചിയുടെ പ്രകടനമാണ് പഞ്ചാബിനെ 100 കടത്തിയത്. ഷുഹൈബ് മാലിക് 17 പന്തിൽ നിന്ന് 27 റൺസ് എടുത്തു പുറത്തായി.

ഇന്ന് നടക്കുന്ന സെമി ഫൈനൽ പോരാട്ടങ്ങളിൽ പഖ്ത്തൂണ്‍സ് പഞ്ചാബി ലെജന്റ്സിനെ നേരിടും. ഇന്ന് തന്നെ നടക്കുന്ന രണ്ടാമത്തെ സെമിയിൽ മറാത്ത അറേബ്യൻസ് കേരള  കിങ്സിനെ നേരിടും. രണ്ട് മത്സരങ്ങളിലെയും വിജയികൾ തമ്മിൽ ഇന്ന് തന്നെ ഫൈനൽ മത്സരവും നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement