ചേസിംഗ് തിരഞ്ഞടുത്ത് വിരാട് കോഹ്‍ലി, മനീഷ് പാണ്ഡേ ആദ്യ ഇലവനില്‍ ഇല്ല

ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും. ദാംബുല്ലയില്‍ നടക്കുന്ന ഏകദിനത്തില്‍ ഇന്ത്യ മനീഷ് പാണ്ഡേയേയും അജിങ്ക്യ രഹാനെയും പുറത്തിരുത്തിയാണ് ഇറങ്ങുന്നത. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഇന്ത്യ എ മത്സരങ്ങളില്‍ മികച്ച രീതിയില്‍ സ്കോറിംഗ് നടത്തിയെങ്കിലും ആദ്യ മത്സരത്തില്‍ ടീമിലിടം നേടാനായില്ല. അക്സര്‍ പട്ടേലിനു ടീമിലിടം നേടാനായിട്ടുണ്ട്.

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, ലോകേഷ് രാഹുല്‍, എംഎസ് ധോണി, കേധാര്‍ ജാഥവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍

ശ്രീലങ്ക: നിരോഷന്‍ ഡിക്ക്വെല്ല, ധനുഷ്ക ഗുണതിലക, കുശല്‍ മെന്‍ഡിസ്, ഉപുല്‍ തരംഗ, ആഞ്ചലോ മാത്യൂസ്, ചാമര കപുഗേധര, വനിഡു ഹസരംഗ, തിസാര പെരേര, ലക്ഷന്‍ സണ്ടകന്‍, വിശ്വ ഫെര്‍ണാണ്ടോ, ലസിത് മലിംഗ

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമക്കല്ലം കസറി, ഏഴ് വിക്കറ്റ് ജയവുമായി നൈറ്റ് റൈഡേഴ്സ്
Next articleലൂക്ക സോക്കർ അക്കാദമി ഉദ്ഘാടനം, കൊണ്ടോട്ടിക്ക് ഇനി പ്രൊഫഷണൽ അക്കാദമി