തുടക്കം പാളിയെങ്കിലും മധ്യനിര തുണയായി, ഇന്ത്യയ്ക്ക് രണ്ടാം ജയം

- Advertisement -

ശ്രീലങ്കയ്ക്കെതിരെ നിദാഹസ് ട്രോഫിയില്‍ മികച്ച ജയവുമായി ഇന്ത്യ. തുടക്കം പാളിയെങ്കിലും സുരേഷ് റെയ്‍ന, മനീഷ് പാണ്ഡേ, ദിനേശ് കാര്‍ത്തിക് കൂട്ടുകെട്ട് നടത്തിയ ബാറ്റിംഗ് പ്രകടനം ലങ്കയുടെ 152 റണ്‍സ് മറികടക്കുവാന്‍ ഇന്ത്യയെ സഹായിച്ചു. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും വേഗത്തില്‍ പുറത്തായി 22/2 എന്ന നിലയില്‍ വീണ ഇന്ത്യയ്ക്കു വേണ്ടി സുരേഷ് റെയ്‍ന(27)-ലോകേഷ് രാഹുല്‍ കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ 40 റണ്‍സ് നേടി. 18 റണ്‍സ് നേടിയ കെഎല്‍ രാഹുല്‍ പുറത്താകുമ്പോള്‍ ഇന്ത്യ 85/4 എന്ന നിലയിലായിരുന്നു.

പിന്നീട് അഞ്ചാം വിക്കറ്റില്‍ മനീഷ് പാണ്ഡേയും-ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് മത്സരം ഇന്ത്യന്‍ പക്ഷത്തേക്ക് തിരിച്ചു. അവസാന മൂന്നോവറില്‍ 19 റണ്‍സായി ലക്ഷ്യം ചുരുക്കിയ സഖ്യം വിജയ സമയത്ത് 68 റണ്‍സ് നേടി അപരാജിത കൂട്ടുകെട്ടാണ് പുറത്തെടുത്തത്. മനീഷ് പാണ്ഡേ 31 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ ദിനേശ് കാര്‍ത്തിക് 25 പന്തില്‍ നിന്ന് 39 റണ്‍സ് നേടി. 17. ഓവറില്‍ ഇന്ത്യ 6 വിക്കറ്റ് ജയവും ടൂര്‍ണ്ണമെന്റിലെ രണ്ടാം ജയവും സ്വന്തമാക്കി.

ലങ്കയ്ക്കായി അകില ധനന്‍ജയ രണ്ടും നുവാന്‍ പ്രദീപ്, ജീവന്‍ മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement