
ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക , ഇന്ത്യ എന്നീ രാജ്യങ്ങളുടെ എ ടീമുകള്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യയെ മനീഷ് പാണ്ഡേ നയിക്കും. ഐപിഎലില്‍ തിളങ്ങിയ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഏകദിന ടീമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. കേരളത്തിന്റെ ബേസില്‍ തമ്പിയ്ക്ക് തന്റെ ആദ്യ ഇന്ത്യ എ അവസരം സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത് വഴി ലഭിച്ചിരിക്കുകയാണ്. സഞ്ജു സാംസണും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ബേസിലിനു പുറമേ ക്രുണാല്‍ പാണ്ഡ്യ, മുഹമ്മദ് സിറാജ് എന്നിവര്‍ക്കും തങഅങളുടെ ആദ്യ ഇന്ത്യ എ അവസരം ലഭിച്ചിട്ടുണ്ട്.
സ്ക്വാഡ് : മന്ദീപ് സിംഗ്, ശ്രേയസ്സ് അയ്യര്‍, സഞ്ജു സാംസണ്, മനീഷ് പാണ്ഡേ(ക്യാപ്റ്റന്‍), ദീപക് ഹൂഡ, കരുണ്‍ നായര്‍, ക്രുണാല്‍ പാണ്ഡ്യ, ഋഷഭ് പന്ത്, വിജയ് ശങ്കര്‍, അക്സര്‍ പട്ടേല്‍, യൂസുവേന്ദ്ര ചഹാല്‍, ജയന്ത് യാദവ്, ബേസില്‍ തമ്പി, മുഹമ്മദ് സിറാജ്, ശ്രര്ദ്ധുല് താക്കൂര്‍, സിദ്ധാര്‍ത്ഥ് കൗള്‍
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial