Site icon Fanport

നാലിൽ നാല്, അഞ്ച് വിക്കറ്റ് നേട്ടവുമായി മലിങ്ക

ന്യൂസിലാന്റിനെതിരായ T20 മത്സരത്തിൽ മലിങ്കയുടെ താണ്ഡവം. തുടർച്ചയായ നാല് പന്തുകളിൽ നാല് വിക്കറ്റ് വീഴ്ത്തിയ മലിങ്ക പിന്നീട് വന്ന് ഒരു വിക്കറ്റ് വീഴ്ത്തി അഞ്ച് വിക്കറ്റ് നേട്ടവും കുറിച്ചു. കോളിൻ മണ്രോ, ഹാമിഷ് റഥർഫോർഡ്, ഗ്രാൻഡ്ഹോം, റോസ്സ് ടൈലർ എന്നുവരുടെ വിക്കറ്റുകളാണ് തുടർച്ചയായ നാല് പന്തുകളിൽ മലിങ്ക വീഴ്ത്തിയത്.

മൂന്ന് ഓവറിൽ 15/4 ആയി ന്യൂസിലാന്റ് തകരുകയും ചെയ്തു. പിന്നീട് അഞ്ചാം ഓവറിൽ ടിം സെയ്ഫേർട്ടിനെയും പുറത്താക്കി മലിങ്ക അഞ്ച് വിക്കറ്റ് നേട്ടവും കുറിച്ചു. 37 റൺസിന് ന്യൂസിലാന്റിനെ ശ്രീലങ്ക പരാജയപ്പെടുത്തുകയും ചെയ്തു.

Exit mobile version