Site icon Fanport

തിരിച്ചുവരവിൽ അര്‍ദ്ധ ശതകം നേടിയ മലനെ വീഴ്ത്തി സിറാജ്, ഇംഗ്ലണ്ടിന്റെ ലീഡ് 200 കടന്നു

ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ലീഡ് 200 കടന്നു. രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 94 ഓവറിൽ 298/3 എന്ന നിലയിലാണ്. 70 റൺസ് നേടിയ ദാവിദ് മലനെ വീഴ്ത്തി സിറാജ് ആണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തത്. 220 റൺസിന്റെ ലീഡാണ് ചായയ്ക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ടിന്റെ കൈവശമുള്ളത്.

139 റൺസാണ് മലനും ജോ റൂട്ടും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ നേടിയത്. റൂട്ട് 80 റൺസ് നേടിയിട്ടുണ്ട്. റോറി ബേൺസ്(61), ഹസീബ് ഹമീദ്(68) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായ മറ്റു രണ്ട് വിക്കറ്റുകള്‍.

Exit mobile version