ടി20, മലന്‍ ഇംഗ്ലണ്ട് ടീമില്‍

- Advertisement -

ടോം കറന്‍ ചില അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ദാവീദ് മലനെ ടീമില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്. ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിലേക്കാണ് ദാവീദ് മലനെ കരുതലായി ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടീമില്‍ ബൗളര്‍മാര്‍ ഏറെയുള്ളതിനാലാണ് പേസ് ബൗളര്‍ക്ക് കരുതലായി ബാറ്റ്സ്മാനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആദ്യ മത്സരത്തേക്ക് മാത്രമാണ് തന്നെ പരിഗണിക്കുന്നതെന്നാണ് ദാവീദ് മലന്‍ അഭിപ്രായപ്പെട്ടത്. ഇംഗ്ലണ്ട് ദേശീയ സെലക്ടര്‍ എഡ് സ്മിത്താണ് തന്നെ ഈ തീരുമാനം അറിയിച്ചതെന്നും താരം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement