Dawidmalan

മികവ് പുലര്‍ത്തി മലന്‍, അവസാന മത്സരത്തിൽ ഇംഗ്ലണ്ടിന് 209 റൺസ്

പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലെ അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 209 റൺസ്. ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡര്‍ മികവുറ്റ ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ ദാവിദ് മലന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. 61 പന്തിൽ 108 റൺസ് നേടിയ മലന്‍ – ബ്രൂക്ക് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്. മലന്‍ 47 പന്തിൽ 78 റൺസ് നേടിയപ്പോള്‍ ഹാരി ബ്രൂക്ക് 29 പന്തിൽ 46 റൺസ് നേടി.

ബെന്‍ ഡക്കറ്റ്(19 പന്തിൽ 30) , ഫിലിപ്പ് സാള്‍ട്ട്(20), അലക്സ് ഹെയിൽസ്(18) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

Exit mobile version