അയര്‍ലണ്ടിന്റെ ടെസ്റ്റ് അരങ്ങേറ്റം മലഹൈഡില്‍

- Advertisement -

പാക്കിസ്ഥാനെതിരെ അടുത്ത വര്‍ഷം ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുന്ന അയര്‍ലണ്ടിന്റെ ചരിത്ര മത്സരം ഡബ്ലിനടുത്തുള്ള മലഹൈഡില്‍ അരങ്ങേറും. മേയ് 11-15 വരെയുള്ള ദിവസങ്ങളിലാണ് ടെസ്റ്റ് മത്സരം നടക്കുക. ഈ മാസം ജൂണിലാണ് അഫ്ഗാനിസ്ഥാനോടൊപ്പം അയര്‍ലണ്ടിനും ടെസ്റ്റ് പദവി ലഭിക്കുന്നത്. നവംബര്‍ 22 മുതല്‍ മത്സരത്തിന്റെ ടിക്കറ്റ് വില്പനയും അയര്‍ലണ്ട് ആരംഭിച്ചിട്ടുണ്ട്.

മലഹൈഡില്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ കീഴിലുള്ള മൈതാനത്തിലാണ് അയര്‍ലണ്ട് ക്രിക്കറ്റിലെ ചരിത്രപരമായ ടെസ്റ്റ് മത്സരം അരങ്ങേറുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement