ടെസ്റ്റ് ടീമില്‍ ഇടം പിടിച്ച് അബു ജയേദ്

ബംഗ്ലാദേശിന്റെ വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ആദ്യമായി ടെസ്റ്റ് ടീമില്‍ ഇടം പിടിച്ച് അബു ജയേദ് വിന്‍ഡീസിലേക്ക് പറക്കുമെന്നാണ് അറിയുന്നത്. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലേക്കുള്ള ടീമിനെ ഇന്നലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. മുസ്തഫിസുര്‍ റഹ്മാനെ സ്റ്റാന്‍ഡ് ബൈ ആയി ടീമിലേക്ക് പരിഗണിക്കുന്നുണ്ട്. താരത്തിന്റെ പരിക്ക് പൂര്‍ണ്ണമായി ഭേദമായാല്‍ മാത്രമേ ടീമിലേക്ക് താരത്തെ ഉള്‍പ്പെടുത്തുകയുള്ളു.

പുതിയ കോച്ച് സ്റ്റീവ് റോഡ്സിന്റെ കീഴില്‍ ചെറിയൊരു ക്യാമ്പില്‍ പങ്കെടുത്ത ശേഷം മാത്രമേ ടീം കരീബിയന്‍ ദ്വീപുകളിലേക്ക് യാത്രയാകുകയുള്ളു. ടീമിനെ ഷാകിബ് തന്നെയാണ് നയിക്കുന്നത്.

ജൂലൈ നാലിനു ആദ്യ ടെസ്റ്റും ജൂലൈ 12നു രണ്ടാം ടെസ്റ്റും നടക്കും. അതിനു ശേഷം മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലും ടീമുകള്‍ ഏറ്റുമുട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial