Site icon Fanport

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിന്റെ ഓപ്പണർ മഹ്മൂദുൽ ഹസൻ ജോയ് കളിക്കില്ല

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിന്റെ ഓപ്പണർ മഹ്മൂദുൽ ഹസൻ ജോയ് കളിക്കില്ല. പരിക്കേറ്റ് ഓപ്പണർ ആദ്യ ടെസ്റ്റിന് ഉണ്ടാകില്ല എന്ന് ബംഗ്ലാദേശ് അറിയിച്ചു. പാകിസ്ഥാൻ എയ്‌ക്കെതിരായ മത്സരത്തിന് ഇടയിൽ ആണ് 23 കാരന് പരിക്കേറ്റത്‌.

ബുധനാഴ്ച റാവൽപിണ്ടിയിൽ ആണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഓഗസ്റ്റ് 30 മുതൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലേക്ക് ഫിറ്റ്നസ് വീണ്ടെടുക്കുക ആകും ജോയിയുടെ ലക്ഷ്യം.

2021-ൽ പാക്കിസ്ഥാനെതിരെ അരങ്ങേറ്റം കുറിച്ച ജോയ് ബംഗ്ലാദേശിൻ്റെ ടെസ്റ്റ് ടീമിൽ സ്ഥിരസാന്നിധ്യമാണ്. വലംകൈയ്യൻ ഇതുവരെ 13 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്‌. ടെസ്റ്റിൽ ഒരു സെഞ്ചുറിയും നാല് അർദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്

Exit mobile version