ഡെറാഡൂണിലെ സൗണ്ട് സിസ്റ്റമാണ് പ്രശ്നത്തിനു കാരണം: മഹമ്മദുള്ള

- Advertisement -

അഫ്ഗാനിസ്ഥാനെതിരെ ആദ്യ ടി20 മത്സരത്തിനിടെയുണ്ടായ ദേശീയ ഗാന വിവാദത്തിനു കാരണം ഡെറാഡൂണിലെ സൗണ്ട് സിസ്റ്റത്തിലെ തകരാറാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് താരം മഹമ്മദുള്ള. അഫ്ഗാനിസ്ഥാന്റെ ദേശീയ ഗാനം വളരെ വ്യക്തമായി കേട്ടപ്പോള്‍ ബംഗ്ലാദേശിന്റെ ദേശീയ ഗാനം കേള്‍പ്പിച്ച സമയത്ത് ശബ്ദം തീരെയില്ലായിരുന്നുവെന്ന് മഹമ്മദുള്ള.

താരങ്ങള്‍ ദേശീയ ഗാനത്തിനായി കാത്ത് നില്‍ക്കുമ്പോള്‍ ഗാനം ആലപിക്കുവാനാരംഭിച്ചുവെങ്കിലും ഗ്രൗണ്ടിലാര്‍ക്കും അത് വ്യക്തമല്ലായിരുന്നുവെന്നും മഹമ്മദുള്ള പറഞ്ഞു. തമീം ഇക്ബാലും ഇതേ കാര്യം തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടിവിയുലൂടെയും മറ്റും ഇത് കണ്ട ആരാധകര്‍ ദേശീയ ഗാന സമയത്ത് ആശ്ചര്യചകിതരായി നില്‍ക്കുന്ന താരങ്ങളുടെ മുഖമാവും കണ്ടതെന്നും ഇരുവരും പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement