ശ്രീലങ്കന്‍ ബോര്‍ഡിന്റെ ആവശ്യത്തെ തള്ളി മഹേല ജയവര്‍ദ്ധേന

- Advertisement -

ശ്രീലങ്കന്‍ ക്രിക്കറ്റിനെ സഹായിക്കുവാനുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യത്തെ നിരാകരിച്ച് മഹേല ജയവര്‍ദ്ധേന. ഒരു വര്‍ഷത്തോളം താന്‍ ക്രിക്കറ്റ് കമ്മിറ്റിയിലും ആറ് മാസത്തോളം പ്രത്യേക ഉപദേശ കമ്മിറ്റിയിലും അംഗമായിരുന്നുവെന്നും അന്ന് തങ്ങള്‍ നല്‍കിയ ഒരു നിര്‍ദ്ദേശങ്ങളും നടപ്പിലാക്കുവാന്‍ ബോര്‍ഡ് മുതിര്‍ന്നിട്ടില്ലെന്നും പറഞ്ഞ മഹേല ഇനി ഇത്തരം പ്രഹസനങ്ങളില്‍ തങ്ങളെ ഉള്‍പ്പെടുത്തരുതെന്ന് അറിയിച്ചു. ട്വിറ്ററിലൂടെയാണ് മഹേലയുടെ പ്രതികരണം.

നേരത്തെ മുന്‍ ക്രിക്കറ്റര്‍മാരായ കുമാര്‍ സംഗക്കാര, മഹേല ജയവര്‍ദ്ധേന, അരവിന്ദ ഡിസില്‍വ, റോഷന്‍ മഹാനാമ എന്നിവരെ ഉള്‍പ്പെടുത്തി ശ്രീലങ്ക ക്രിക്കറ്റിന്റെ ഉന്നമനത്തിനായി ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് കായിക മന്ത്രിയോട് ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആവശ്യപ്പെടുകയായിരുന്നു. ഇവരെക്കൂടാതെ മുത്തയ്യ മുരളീധരനെയും സ്പിന്‍ ബൗളര്‍മാരെ സാങ്കേതിക വശങ്ങളില്‍ ഉപദേശിക്കുന്നതിനായി ഉപയോഗിക്കാനും തീരുമാനമുണ്ടാക്കണമെന്നും സിഇഒ ആവശ്യപ്പെട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement