മഹാരാഷ്ട്ര വനിത താരങ്ങള്‍ക്ക് 50 ലക്ഷം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

- Advertisement -

ലോകകപ്പ് റണ്ണേഴ്സ് അപ്പ് ആയ ഇന്ത്യന്‍ സംഘത്തിലെ മഹാരാഷ്ട്ര താരങ്ങള്‍ക്ക് 50 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മൂന്ന് കളിക്കാര്‍ക്കും രണ്ട് ഒഫീഷ്യലുകള്‍ക്കുമാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.

ഓപ്പണര്‍മാരായ പൂനം റൗത്ത്, സ്മൃതി മന്ഥാന, മോന മേശ്രാം എന്നിവര്‍ക്ക് പുറമേ മാനേജര്‍ തൃപ്തി ഭട്ടാചാര്യ, ഫിസിയോ രശ്മി പവാര്‍ എന്നിവരാണ് ഈ തുകയ്ക്ക് അര്‍ഹരായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement