primus mobile
primus mobile

ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി മഹമ്മുദുള്ള, ദക്ഷിണാഫ്രിക്കയിലേക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കയില്‍ സെപ്റ്റംബര്‍ 28നു ആരംഭിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കായുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്. മഹമ്മുദുള്ള, റൂബല്‍ ഹൊസൈന്‍, സുഭാഷിഷ് റോയി എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഓഫ് സ്പിന്നര്‍ നാസിര്‍ ഹൊസൈന്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് റൂബല്‍ ഹൊസൈന്‍ അവസാന ടെസ്റ്റ് കളിച്ചത്.

ഷാകിബ് അല്‍ ഹസന്റെ ആറ് മാസത്തേക്കുള്ള ടെസ്റ്റ് ടീമില്‍ നിന്നുള്ള അവധി ബോര്‍ഡ് പരിഗണിച്ചതിനാല്‍ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആദ്യ ടെസ്റ്റില്‍ നിന്ന് മാറി നിന്ന ശേഷം രണ്ടാം ടെസ്റ്റില്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ ഷാകിബ് ആഗ്രഹിക്കുന്നുവെങ്കില്‍ അതാകാമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്.

ബംഗ്ലാദേശ് സ്ക്വാഡ്: മുഷ്ഫികുര്‍ റഹിം, തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഇമ്രുല്‍ കൈസ്, സബ്ബിര്‍ റഹ്മാന്‍, മോമിനുള്ള ഹക്ക്, മഹമ്മുദുള്ള, ലിട്ടണ്‍ ദാസ്, മെഹ്ദി ഹസന്‍, തൈജുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, റൂബല്‍ ഹൊസൈന്‍, ഷൈഫുള്‍ ഇസ്ലാം, ടാസ്കിന്‍ അഹമ്മദ്, സുഭാഷിഷ് റോയി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Leave a Comment