മക്ഗില്‍ ഇല്ല, പുതിയ കോച്ചിനായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

- Advertisement -

സ്റ്റുവര്‍ട് മക്ഗില്‍ അസുഖ ബാധിതനായി പുതിയ ചുമതല ഏറ്റെടുക്കാനാകില്ല എന്ന് അറിയിച്ചതിനെ തുടര്‍ന്ന് പുതിയ സ്പിന്‍ കോച്ചിനായി വീണ്ടും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ശ്രമങ്ങള്‍. നേരത്തെ സ്റ്റുവര്‍ട് മക്ഗില്ലിനെ ചെറിയൊരു കാലയളവിലേക്ക് ബംഗ്ലാദേശിന്റെ ബൗളിംഗ് കോച്ചായി നിയമിക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അതിനുള്ള അനുമതി നല്‍കിയെന്നും ഉള്ള വാര്‍ത്തകള്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതിനിധി അക്രം ഖാന്‍ നേരത്തെ തന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് മുമ്പ് ടീമിനൊപ്പം സ്റ്റുവര്‍ട് ചേരുമെന്ന ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍ക്കാണ് ഈ വാര്‍ത്ത് തിരിച്ചടിയാകുന്നത്. ഇന്ത്യയുടെ മുന്‍ കാല സ്പിന്നര്‍മാരായ വെങ്കിടപതി രാജു, സുനില്‍ ജോഷി എന്നിവരും സാധ്യത പട്ടികയിലുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement