അര്‍ദ്ധ ശതകം നഷ്ടമായി നഥാന്‍ ലയണ്‍, മോര്‍ക്കലിനു നാലും റബാഡയ്ക്ക് മൂന്നും വിക്കറ്റ്

ന്യൂലാന്‍ഡ്സില്‍ ഓള്‍ഔട്ട് ഭീഷണിയില്‍ ഓസ്ട്രേലിയ. ഒരു വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കയുടെ ഒന്നാ ഇന്നിംഗ്സ് സ്കോറായ 311 റണ്‍സിനു 66 റണ്‍സ് പിന്നിലായാണ് ഓസ്ട്രേലിയ നില്‍ക്കുന്നത്. 33 റണ്‍സ് നേടിയ ടിം പെയിനു കൂട്ടായി 1 റണ്‍സ് നേടിയ ജോഷ് ഹാസല്‍വുഡാണ് ക്രീസില്‍. 47 റണ്‍സ് നേടിയ നഥാന്‍ ലയണിന്റെ ബാറ്റിംഗാണ് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 245/9 എന്ന നിലയിലേക്ക് ഓസ്ട്രേലിയയെ എത്തിച്ചത്. ഒമ്പതാം വിക്കറ്റില്‍ 66 റണ്‍സാണ് ലയണ്‍-പെയിന്‍ കൂട്ടുകെട്ട് നേടിയത്.

തന്റെ മുന്നൂറാം ടെസ്റ്റ് വിക്കറ്റ് നേടിയ മോണേ മോര്‍ക്കലും കാഗിസോ റബാഡയുമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. വെറോണ്‍ ഫിലാന്‍ഡര്‍ രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇബ്രാഹിമൊവിച് ഇനി എൽ എ ഗാലക്സിയിൽ
Next articleറഷ്യയക്കെതിരെ ബ്രസീലിന് ഗംഭീര വിജയം