ലഞ്ചിനു പിരിയുമ്പോള്‍ ഇന്ത്യ 101/1, രാഹുലിന് അര്‍ദ്ധ ശതകം

- Advertisement -

ടെസ്റ്റിലെ തുടര്‍ച്ചയായ ആറാം അര്‍ദ്ധ ശതകം സ്വന്തമാക്കി കെ എല്‍ രാഹുല്‍. ശ്രീലങ്കയ്ക്കെതിരെയുള്ള കൊളംബോ ടെസ്റ്റിന്റെ ആദ്യ ദിനം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ 101/1 എന്ന നിലയിലാണ്. ശ്രീലങ്കയ്ക്കായി നുവാന്‍ പ്രദീപിനൊപ്പം രംഗന ഹെരാത്ത് ആണ് ന്യൂബോള്‍ കൈകാര്യം ചെയ്തത്.

ശിഖര്‍ ധവാന്‍ 37 പന്തില്‍ നിന്ന് 35 റണ്‍സ് നേടി പുറത്തായി. ദില്‍രുവന്‍ പെരേരയുടെ ഓവറില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയാണ് ശിഖര്‍ പുറത്തായത്. അംപയര്‍ ഔട്ടല്ലെന്ന് വിധിച്ചുവെങ്കിലും റിവ്യൂ സഹായം തേടിയ ശ്രീലങ്കന്‍ നായകനു അനുകൂലമായ തീരുമാനമാണ് പുറത്ത് വന്നത്. തന്റെ 50ാം ടെസ്റ്റിനു ഇറങ്ങിയ പുജാര നേരിട്ട രണ്ടാം പന്തില്‍ എഡ്ജ് ചെയ്തുവെങ്കിലും സ്ലിപ്പിനു കൈയകലത്തില്‍ പന്ത് പതിക്കുകയായിരുന്നു.

ഉച്ചഭക്ഷണത്തിനു പിരുയുമ്പോള്‍ 52 റണ്‍സുമായി കെഎല്‍ രാഹുലും 14 റണ്‍സുമായി പുജാരയുമായിരുന്നു ക്രീസില്‍.

 

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement