സസക്സുമായി കരാര്‍ പുതുക്കി ലൂക്ക് റൈറ്റ്

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലൂക്ക് റൈറ്റ് സസക്സുമായി പുതിയ മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു. കഴിഞ്ഞ സീസണിന്റെ പകുതി വരെ സസക്സിന്റെ നായക സ്ഥാനം വഹിച്ചിരുന്ന റൈറ്റ് സീസണല്‍ മധ്യത്തില്‍ ടീമിന്റെ മോശം പ്രകടനം കാരണം സ്ഥാനം ഒഴിയുകയായിരുന്നു. കഴിഞ്ഞ ജൂണിലാണ് റൈറ്റ് തീരൂമാനം എടുത്തത്. തന്റെ മോശം ഫോമും ടീമിന്റെ മോശം പ്രകടനവുമാണ് റൈറ്റിനെ അത്തരം തീരുമാനത്തിലേക്ക് നയിച്ചത്.

2004 മുതല്‍ ടീമിനൊപ്പമുള്ള ലൂക്ക് റൈറ്റ് നായക സ്ഥാനം ഒഴിഞ്ഞ ശേഷം ഒരു ശതകവും മൂന്ന് അര്‍ദ്ധ ശതകങ്ങളും ചാമ്പ്യന്‍ഷിപ്പില്‍ നേടിയിരുന്നു. അതിനു പുറമേ നാറ്റ്‍വെസ്റ്റ് ടി20 ബ്ലാസ്റ്റിലും സസക്സ് മുന്‍ നായകന്‍ ശതകം നേടിയിരുന്നു. ലെസ്റ്റര്‍ഷെയറില്‍ നിന്ന് സസക്സില്‍ എത്തിയ താരം 382 മത്സരങ്ങളില്‍ നിന്ന് 13000ത്തിലധികം റണ്‍സും 244 വിക്കറ്റും ഇതുവരെ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപോപ്പി ധരിക്കാന്‍ ഫിഫയില്‍ നിന്ന്‌ അംഗീകാരം തേടി ദേശീയ ടീമുകൾ
Next articleമടങ്ങിയെത്തി ഹാരി കെയ്‌ന്‍