ലോക ഇലവനിലേക്ക് ലൂക്ക് റോഞ്ചിയും മിച്ചല്‍ മക്ലെനാഗനും

ന്യൂസിലാണ്ട് താരങ്ങളായ മിച്ചല്‍ മക്ലെനാഗനും ലൂക്ക് റോഞ്ചിയും കൂടി എത്തിയതോടെ വിന്‍ഡീസിനെതിരെയുള്ള ലോക ഇലവന്‍ അന്തിമ ഇലവന്‍ പ്രഖ്യാപിച്ചു. ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന ടീമില്‍ ഇന്ത്യന്‍ താരങ്ങളുള്‍പ്പെടെ 11 താരങ്ങളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ന്യൂസിലാണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് മത്സരത്തില്‍ കളിക്കുക.

മേയ് 31നു ലോര്‍ഡ്സില്‍ വെച്ചാണ് മത്സരം അരങ്ങേറുക. ഐസിസി മത്സരത്തിനു അന്താരാഷ്ട്ര പദവിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇര്‍മ്മ, മറിയ ചുഴലിക്കാറ്റുകള്‍ വരുത്തിയ നാശനഷ്ടങ്ങള്‍ക്കുള്ള പുനരുദ്ധാരണമെന്ന നിലയിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

ടീം: ഓയിന്‍ മോര്‍ഗന്‍, തമീം ഇക്ബാല്‍, ദിനേശ് കാര്‍ത്തിക്, ഷാഹിദ് അഫ്രീദി, ഷൊയ്ബ് മാലിക്, ഷാകിബ് അല്‍ ഹസന്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ലൂക്ക് റോഞ്ചി, മിച്ചല്‍ മക്ലെനാഗന്‍, റഷീദ് ഖാന്‍, തിസാര പെരേര

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial