സ്ഥാനം നഷ്ടമായത് സാധാരണ ക്രിക്കറ്ററിനോടല്ല: ദിനേശ് കാര്‍ത്തിക്

- Advertisement -

തനിക്ക് തന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമായത് ഏതെങ്കിലുമൊരു സാധാരണ ക്രിക്കറ്റ് താരത്തിനോടല്ലെന്ന് പറഞ്ഞ് ദിനേശ് കാര്‍ത്തിക്. എംഎസ് ധോണിയെന്ന പ്രത്യേകത നിറഞ്ഞ വ്യക്തിയ്ക്ക് മുന്നിലാണ് തന്റെ സ്ഥാനം അടിയറവു വയ്ക്കേണ്ടി വന്നതെന്നും കാര്‍ത്തിക് പറഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്ററാണ് തന്റെ സ്ഥാനം കൈവശപ്പെടുത്തിയത്.

താന്‍ അത്ര മികച്ച ഫോമിലുമല്ലായിരുന്നു. അതിനാല്‍ തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഏറെക്കാലം പുറത്തിരിക്കേണ്ടി വന്നതില്‍ വിഷമിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും കാര്‍ത്തിക് പറഞ്ഞു. ധോണി റിട്ടയര്‍ ചെയ്ത ശേഷം വൃദ്ധിമന്‍ സാഹയെയാണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ തിരഞ്ഞെടുത്തത്. ഇപ്പോള്‍ സാഹയ്ക്ക് പരിക്കേറ്റപ്പോള്‍ വീണ്ടും അവസരം കാര്‍ത്തിക്കിനെ തേടി എത്തുകയായിരുന്നു.

87 ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷമാണ് വീണ്ടും കാര്‍ത്തിക്ക് ഇന്ത്യയ്ക്കായി കുപ്പായമണിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement