നേപ്പാള്‍ ടി20 കളിക്കുന്നു, 2015നു ശേഷം

- Advertisement -

2015നു ശേഷം ആദ്യമായി ടി20 അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്ന നേപ്പാളിനെ ആതിഥേയത്വം വഹിക്കുവാന്‍ ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സ് ഒരുങ്ങുന്നു. നെതര്‍ലാണ്ട്സും എംസിസിയും പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റിലാണ് നേപ്പാളഅ‍ കളിക്കാനത്തുന്നത്. എംസിസിയെ മുന്‍ ലങ്കന്‍ നായകന്‍ മഹേല ജയവര്‍ദ്ധേന നയിക്കും. ക്രിക്കറ്റിന്റെ ഏറ്റവും മികച്ച ഗ്രൗണ്ടെന്ന വിലയിരുത്തപ്പെടുന്ന ലോര്‍ഡ്സില്‍ കളിക്കുക എന്നത് നേപ്പാളിനെ സംബന്ധിച്ച് ചരിത്ര നിമിഷം കൂടിയാണ്.

2015ല്‍ ലോക ടി20 യോഗ്യത റൗണ്ടിലാണ് നേപ്പാള്‍ അവസാനമായി ടി20 കളിച്ചത്. ജൂലൈ 29 ഞായറാഴ്ചയാണ് ലോര്‍ഡ്സില്‍ നേപ്പാള്‍ നെതര്‍ലാണ്ട്സിനെ നേരിടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement