India

വിജയമോ പരാജയമോ ദീര്‍ഘകാല പദ്ധതികളിൽ മാറ്റം വരുത്തില്ല – ഹാര്‍ദ്ദിക് പാണ്ഡ്യ

മൂന്നാം ടി20യിൽ വെസ്റ്റിന്‍ഡീസിനെതിരെ മികച്ച വിജയം നേടിയത് വളരെ പ്രാധാന്യമുള്ള കാര്യമാണെന്ന് പറഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യ. രണ്ട് പരാജയങ്ങളോ രണ്ട് വിജയങ്ങളോ ടീമിന്റെ ദീര്‍ഘകാല പദ്ധതികളിൽ ഒരു മാറ്റം വരുത്തുകയില്ലെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ സൂചിപ്പിച്ചു.

ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ രസകരമായിരുക്കുമെന്ന് ഞങ്ങള്‍ നേരത്തെ തന്നെ ഗ്രൂപ്പായി ചര്‍ച്ച ചെയ്തിരുന്നുവെന്നും ജയിക്കേണ്ട മത്സരങ്ങള്‍ക്കായി തങ്ങള്‍ എന്നും തയ്യാറാണെന്ന് തെളിയിക്കുവാന്‍ കൂടി ഈ വിജയം സഹായിച്ചുവെന്നും ഹാര്‍ദ്ദിക് കൂട്ടിചേര്‍ത്തു.

Exit mobile version