ലിറ്റണ്‍ ദാസിന്റെ ശതകത്തിന് ശേഷം കളി മുടക്കി മഴ

ബംഗ്ലാദേശും സിംബാബ്‍വേയും തമ്മിലുള്ള മൂന്നാം ഏകദിനത്തില്‍ കളി തടസ്സപ്പെടുത്തി മഴ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി ഓപ്പണിംഗ് കൂട്ടുകെട്ടായ ലിറ്റണ്‍ ദാസും തമീം ഇക്ബാലും 182 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായി ബംഗ്ലാദേശിനെ മുന്നോട്ട് നയിക്കുമ്പോളാണ് മഴ വില്ലനായി എത്തിയത്.

ലിറ്റണ്‍ ദാസ് തന്റെ ശതകം പൂര്‍ത്തിയാക്കി അധികം വൈകാതെയാണ് കളി മുടങ്ങിയത്. ദാസ് 116 പന്തില്‍ നിന്ന് 102 റണ്‍സും തമീം ഇക്ബാല്‍ 79 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

ഏകദിനത്തില്‍ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ ഓപ്പണിംഗ് കൂട്ടുകെട്ട് ലിറ്റണ്‍ ദാസ് തമീം ഇക്ബാല്‍ കൂട്ടുകെട്ട് നേടുകയായിരുന്നു. ലിറ്റണ്‍ ദാസ് തന്റെ മൂന്നാം ശതകവും ഏകദിനത്തില്‍ 1000 റണ്‍സും ലിറ്റണ്‍ ദാസ് പൂര്‍ത്തിയാക്കി.

Exit mobile version