ടി20 സ്ക്വാഡിലേക്ക് തിരികെ എത്തി ലിറ്റണ്‍ ദാസ്

- Advertisement -

ഷാകിബ് അല്‍ ഹസന്റെ നായകത്വത്തില്‍ ഇറങ്ങുന്ന ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ തമീം ഇക്ബാലിനു പകരം മോമിനുള്‍ ഹക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിറ്റണ്‍ ദാസ, ഷൈഫുള്‍ ഇസ്ലാം എന്നിവരാണ് ടീമിലേക്ക് മടങ്ങിയെത്തിയ പ്രമുഖര്‍. മുസ്തഫിസുര്‍ റഹ്മാന്റെയും തമീം ഇക്ബാലിന്റെയും പരിക്കുകളാണ് ടീമിനേറ്റ തിരിച്ചടികള്‍.

ഓള്‍റൗണ്ടര്‍ നാസിര്‍ ഹൊസൈന്‍, പേസ് ബൗളര്‍ റൂബല്‍ ഹൊസൈന്‍ എന്നിവരും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. 2014ല്‍ ആണ് മോമിനുള്‍ അവസാനമായി ഒരു ടി20 കളിച്ചത്. താരത്തിനോട് ടി20 പരമ്പര അവസാനിക്കുന്നത് വരെ ടീമിനൊപ്പം തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. തമീമിന്റെ പരിക്കാണ് ബോര്‍ഡിനെ ഇത്തരമൊരു തീരുമാനത്തിനു പ്രേരിപ്പിച്ചത്.

സ്ക്വാഡ്: ഷാകിബ് അല്‍ ഹസന്‍, മോമിനുള്‍ ഹക്ക്, സൗമ്യ സര്‍ക്കാര്‍, ഇമ്രുല്‍ കൈസ്, മുഷ്ഫികുര്‍ റഹിം, സബ്ബിര്‍ റഹ്മാന്‍, മഹമ്മദുള്ള, ലിറ്റണ്‍ ദാസ്, നാസിര്‍ ഹൊസൈന്‍, മെഹ്ദി ഹസന്‍, റൂബല്‍ ഹൊസൈന്‍, ഷൈഫുള്‍ ഇസ്ലാം, ടാസ്കിന്‍ അഹമ്മദ്, മുഹമ്മദ് സൈഫുദ്ദീന്‍

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement