കേരളം സന്ദര്‍ശിക്കുന്ന ഇംഗ്ലണ്ട് ലയണ്‍സ് സ്ക്വാഡ് അറിയാം

തിരുവനന്തപുരത്ത് 50 ഓവര്‍ മത്സരങ്ങള്‍ക്കും വയനാട്ടില്‍ ചതുര്‍ദിന മത്സരങ്ങള്‍ക്കുമായി എത്തുന്ന ഇംഗ്ലണ്ട് ലയണ്‍സ് സ്ക്വാഡ് പ്രഖ്യാപിച്ചു. അഞ്ച് 50 ഓവര്‍ മത്സരങ്ങളും രണ്ട് ചതുര്‍ദിന മത്സരങ്ങളുമാണ് ഇംഗ്ലണ്ട് ലയണ്‍സിന്റെ പര്യടനത്തിലുള്ളത്. ഡോം ബെസ്സ്, ബെന്‍ ഡക്കറ്റ്, സാം ബില്ലിംഗ്സ്, ഒല്ലി പോപ് എന്നിങ്ങനെ പ്രമുഖ താരങ്ങള്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനു വേണ്ടി ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരങ്ങളും ടീമിന്റെ ഭാഗമാണ്.

50 ഓവര്‍ ടീം: ഡോം ബെസ്സ്, സാം ബില്ലിംഗ്സ്, ഡാനി ബ്രിഗ്സ്, മാത്യൂ കാര്‍ട്ടര്‍, സാക്ക് ചാപ്പല്‍, ജോ ക്ലാര്‍ക്ക്, അലക്സ് ഡേവിസ്, ബെന്‍ ഡക്കറ്റ്, ലൂയിസ് ഗ്രിഗറി, സാം ഹെയിന്‍, ടോം കോഹ്‍ലര്‍-കാഡ്മോര്‍, സാഖിക് മഹ്മ്മൂദ്, ജാമി ഓവര്‍ട്ടണ്‍, ഒല്ലി പോപ്, ജാമി പോര്‍ട്ടര്‍

ടെസ്റ്റ് സ്ക്വാഡ്: ടോം ബെയിലി, ഡോം ബെസ്സ്, സാം ബില്ലിംഗ്സ്, ഡാനി ബ്രിഗ്സ്, സാക്ക് ചാപ്പല്‍, ജോ ക്ലാര്‍ക്ക്, ബെന്‍ ഡക്കറ്റ്, ലൂയിസ് ഗ്രിഗറി, സാം ഹെയിന്‍, മാക്സ് ഹോള്‍ഡന്‍, ടോം കോഹ്‍ലര്‍-കാഡ്മോര്‍, അമര്‍ വിര്‍ദി, ജാമി ഓവര്‍ട്ടണ്‍, ഒല്ലി പോപ്, ജാമി പോര്‍ട്ടര്‍

Exit mobile version