യോര്‍ക്ക്ഷയര്‍ വിടുന്ന കാര്യം പരിഗണിക്കുന്നു: ലിയാം പ്ലങ്കറ്റ്

- Advertisement -

ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍ ലിയാം പ്ലങ്കറ്റ് തന്റെ കൗണ്ടി ടീമായ യോര്‍ക്ക്ഷയറില്‍ നിന്ന് മാറുന്ന കാര്യം പരിഗണിക്കുന്നുവെന്ന് അറിയിച്ചു. റോയല്‍ ലണ്ടന്‍ വണ്‍-ഡേ കപ്പില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനാല്‍ ആണ് തന്റെ നിലവിലെ കരാര്‍ അവസാനിക്കുമ്പോള്‍ വേറെ ടീമിലേക്ക് മാറുന്നതിനെക്കുറിച്ച് താരം അറിയിക്കുന്നത്. പ്ലങ്കറ്റിന്റെ യോര്‍ക്ക്ഷയര്‍ കരാറിന്റെ അവസാന വര്‍ഷമാണ് നടന്നുകൊണ്ടിരിക്കുന്നത്.

തന്നെ ഒഴിവാക്കിയതില്‍ വിഷമമുണ്ടെന്ന് അറിയിച്ച പ്ലങ്കറ്റ് തന്റെ ഒരു മോശം പ്രകടനം മൂലം ടീം ഈ തീരൂമാനമെടുത്തതാണ് കൂടുതല്‍ ദുഖം ഉണ്ടാക്കിയതെന്ന് പറഞ്ഞു. സംഭവത്തിലുള്ള തന്റെ പ്രതിഷേധം ടീമിനെ അറിയിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement