അഫ്ഗാന്‍ താരങ്ങളെ ദുലീപ് ട്രോഫിയില്‍ പങ്കെടുക്കുവാന്‍ അവസരം നല്‍കണമെന്ന് കപില്‍ ദേവ്

- Advertisement -

ദുലീപ് ട്രോഫിയില്‍ പങ്കെടുക്കുവാന്‍ അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ട് കപില്‍ ദേവ്. പ്രാദേശിക ടീമുകള്‍ക്കൊപ്പം കളിക്കുന്നത് അഫ്ഗാനിസ്ഥാനെ റെഡ് ബോള്‍ ക്രിക്കറ്റില്‍ മെച്ചപ്പെടുവാന്‍ സഹായിക്കുമെന്നാണ് കപില്‍ പറഞ്ഞത്. ദുലീപ് ട്രോഫിയില്‍ പങ്കെടുക്കുന്നത് അഫ്ഗാനിസ്ഥാനെ ടെസ്റ്റ് ക്രിക്കറ്റിനു സജ്ജമാക്കുമെന്നാണ് കപില്‍ ദേവ് പറഞ്ഞത്.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികവ് പുലര്‍ത്തുന്ന അഫ്ഗാനിസ്ഥാനു ടെസ്റ്റിലെ ആദ്യ തിരിച്ചടിയില്‍ തളരാതെ മുന്നോട്ട് പോകുവാനുള്ള എല്ലാ കഴിവുകളുമുള്ളവരാണെന്നും കപില്‍ കൂട്ടിചേര്‍ത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement