വിവാദത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഡാരെന്‍ ലേമാന്‍

- Advertisement -

സാന്‍ഡ്പേപ്പര്‍ ഗേറ്റ് വിവാദത്തിനു ശേഷം ആദ്യമായി പ്രതികരിച്ച് ഡാരെന്‍ ലേമാന്‍. കഴിഞ്ഞ മൂന്ന് നാല് ദിവസമായി ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ കൊടുങ്കാറ്റായി വിവാദം ആഞ്ഞടിച്ചപ്പോളും ലേമാന്‍ മൗനം ആചരിക്കുകയായിരുന്നു. താരങ്ങള്‍ ചെയ്തത് കടുത്ത കുറ്റമാണെങ്കിലും അവരാരും തന്നെ മോശം മനുഷ്യരല്ലായെന്നാണ് വിവാദത്തെക്കുറിച്ചും അതിലെ താരങ്ങളെക്കുറിച്ചുമുള്ള ലേമാന്റെ അഭിപ്രായം. അവര്‍ക്കെല്ലാം മനുഷ്യത്വത്തിന്റെ ഒരു മുഖമുണ്ട്. കാണികളും ഫാന്‍സും അവര്‍ക്ക് വീണ്ടുമൊരു അവസരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ലേമാന്‍ പറഞ്ഞു.

ഓസ്ട്രേലിയി ഇപ്പോള്‍ കളിക്കുന്ന രീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് പറഞ്ഞ കോച്ച് ആരാധകരുടെ ബഹുമാനം നേടുന്നതിനായി ഇനി ശ്രമിക്കുമെന്ന് പറഞ്ഞു. ആ മൂന്ന് താരങ്ങളെക്കുറിച്ചോര്‍ത്ത് തനിക്ക് സങ്കടമുണ്ടെന്ന് പറഞ്ഞ ഡാരെന്‍ ലേമാന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് വീണ്ടും ജനമനസ്സുകളിലേക്ക് തിരിച്ചെത്തുമെന്ന് അറിയിച്ചു.

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണത്തില്‍ ഡാരെന്‍ ലേമാന്‍ കുറ്റക്കാരനല്ലായെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് യാതൊരു അറിവും കോച്ചിനില്ലായിരുന്നുവെന്നും ലേമാന്‍ തന്നെ ഓസ്ട്രേലിയയുടെ കോച്ചായി തുടരുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തലവന്‍ ജെയിംസ് സത്തര്‍ലാണ്ട് പറഞ്ഞത്. വാക്കി ടോക്കിയില്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനോട് എന്താണ് ഗ്രൗണ്ടില്‍ നടക്കുന്നതെന്നാണ് ലേമാന്‍ അന്വേഷിച്ചതെന്നാണ് കമ്മീഷിന്റെ കണ്ടെത്തല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement