ഓസ്ട്രേലിയയെ ഞെട്ടിച്ച് ലേമാന്‍, പരിശീലക സ്ഥാനം ഒഴിയാന്‍ തീരൂമാനിച്ചു

- Advertisement -

പന്തില്‍ കൃത്രിമം കാണിച്ച വിവാദങ്ങൾക്ക് ഇടയിൽ നടപടികളൊന്നും നേരിടാതിരുന്ന ഓസ്ട്രേലിയൻ പരിശീലകൻ ഡാരെൻ ലേമാൻ പരിശീലക സ്ഥാനം രാജിവെക്കാൻ തീരുമാനിച്ചു. ദക്ഷിണാഫ്രിക്കയുമായുള്ള അവസാന ടെസ്റ്റിനു ശേഷം പരിശീലക സ്ഥാനം ഒഴിയുമെന്നാണ് ലേമാൻ ഇന്ന് പ്രഖ്യാപിച്ചത്. ഈ തീരുമാനം തന്റേത് മാത്രമാണെന്നും. ഇതാണ് സ്ഥാനമൊഴിയാൻ അനുയോജ്യമായ സമയം എന്നും ലേമാൻ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ തലവന്‍ ജെയിംസ് സത്തര്‍ലാണ്ടും ലേമാന്‍ ഓസ്ട്രേലിയന്‍ കോച്ചായി തുടരുമെന്നാണ് അഭിപ്രായപ്പെട്ടത്. ലേമാനെ വിവാദത്തില്‍ ഒരു പങ്കുമില്ല എന്നതായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടെയും നിലപാട്.

ഇന്ന് രാവിലെ മാധ്യമങ്ങളുമായി സംസാരിച്ചപ്പോളും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞ ലേമാന്‍ ഇത്ര പെട്ടെന്ന് രാജിവയ്ക്കും എന്നത് ടീമിനെയും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് സമൂഹത്തിനെയും ഞെട്ടിച്ചിരിക്കുകയാണ്. പരിശീലക സ്ഥാനത്ത് തുടരാമാണെന്നാണ് കരുതിയത് എങ്കിലും താനും ടീമും നേരിടുന്ന വിമർശനങ്ങൾക്ക് ഈ വില കൊടുത്തേ മതിയാകു എന്നും താരങ്ങൾ തെറ്റു ചെയ്തു എന്നും ലേമാൻ പറഞ്ഞു. കഴിഞ്ഞ ദിവസം വരെ‌ രാജിയെ കുറിച്ച് ചിന്തിക്കുന്നില്ല എന്നായിരുന്നു ലേമാൻ പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement