
ലീഡ്സില്‍ നടന്ന് വരുന്ന ഇംഗ്ലണ്ട്-പാക്കിസ്ഥാന് രണ്ടാം ടെസ്റ്റിന്റെ ആദ്യം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ പാക്കിസ്ഥാനു തകര്‍ച്ച. ലഞ്ച് സമയത്ത് പാക്കിസ്ഥാന് 68/4 എന്ന നിലയിലാണ്. രണ്ടാം ഓവറില്‍ ഇമാം-ഉള്-ഹക്കിനെയും പത്താം ഓവറില്‍ അസ്ഹര്‍ അലിയെയും ബ്രോഡ് പുറത്താക്കിയപ്പോള്‍ 28 റണ്‍സ് നേടിയ ഹാരിസ് സൊഹൈലിനെ ക്രിസ് വോക്സ് മടക്കിയയച്ചു.
മൂന്നാം വിക്കറ്റില്‍ 32 റണ്‍സ് കൂട്ടിചേര്‍ത്ത് ഹാരിസ് സൊഹൈല്‍-അസാദ് ഷഫീക്ക് കൂട്ടുകെട്ട് പാക്കിസ്ഥാനെ ഉച്ച ഭക്ഷണ സമയത്ത് കൂടുതല്‍ നഷ്ടങ്ങളില്ലാതെ അവസാനിപ്പിക്കുമെന്ന് കരുതിയെങ്കിലും ദാവീദ് മലന്റെ കൈയ്യില്‍ സൊഹൈലിനെ ക്രിസ് വോക്സ് എത്തിക്കുകയായിരുന്നു. 27 റണ്‍സ് നേടിയ അസാദ് ഷഫീക്കിനെയും ലഞ്ചിനു മുമ്പ് പാക്കിസ്ഥാനു നഷ്ടമായി.
6 റണ്‍സ് നേടി സര്‍ഫ്രാസ് അഹമ്മദും 3 റണ്‍സ് നേടിയ ഉസ്മാന് സലാഹുദ്ദീനുമാണ് ക്രീസില്‍ നില്‍ക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial