മികച്ച ലീഡുമായി ഇംഗ്ലണ്ട്, പൊരുതാനുറച്ച് പാക്കിസ്ഥാൻ

- Advertisement -

ലീഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച ലീഡ്. 189 റണ്‍സ് ലീഡാണ് ഇംഗ്ലണ്ടിന് നേടാനായത്. ജോസ് ബട്ട്‌ലറിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇംഗ്ലണ്ടിനെ മികച്ച നിലയിലേക്ക് എത്തിച്ചത്. 363 റൺസിനാണ് ഇംഗ്ലണ്ട് പുറത്താകുന്നത്. പാക്കിസ്ഥാന്റെ ആദ്യ ഇന്നിംഗ്സ് 174 റൺസിന്‌ അവസാനിപ്പിക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച പാകിസ്ഥാൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 26 റണ്സെടുത്തിട്ടുണ്ട്. അസർഅലിയുടെ വിക്കറ്റാണ് പാകിസ്താന് നഷ്ടപ്പെട്ടത്. 11 റൺസെടുത്ത അസർഅലിയെ ആൻഡേഴ്‌സണാണ് പുറത്താക്കിയത്.

ഇംഗ്ലണ്ടിനെ മുന്നിൽ നിന്നും നയിച്ച ജോസ് ബട്ട്‌ലർ 80 റൺസെടുത്തു. മൂന്നാം ദിനം വാലറ്റക്കാരെ എറിഞ്ഞിട്ട് പാക്കിസ്ഥാൻ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. പാക്കിസ്ഥാന് വേണ്ടി ഫഹീം അഷ്‌റഫ് മൂന്നും ആമിർ, അബ്ബാസ്,ഹാസൻഅലി എന്നിവർ രണ്ടു വിക്കറ്റ് വീതവും ശദാബ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement