ബിസിസിഐയെ വിവരാവകാശ നിയമത്തിനു കീഴില്‍ കൊണ്ടുവരണം

- Advertisement -

ബിസിസിഐയെയും അവയ്ക്ക് കീഴിലുള്ള എല്ലാ ക്രിക്കറ്റ് അസോസ്സിയേഷനുകളെയും വിവരാവകാശ നിയമത്തിനു കീഴില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട നിയമ കമ്മീഷന്‍. ദേശീയ സ്പോര്‍ട്സ് ഫെഡറേഷനായി പ്രവര്‍ത്തിക്കുന്ന ബിസിസിഐയെ ഒരു പൊതു സംഘടനയായി മാത്രമേ കാണാനാകൂ. അതിനാല്‍ തന്നെ നിയമാനുസൃതമായി പാലിക്കേണ്ട ബിസിസിഐ വിവരാവകാശ നിയമത്തിനു കീഴില്‍ വരേണ്ടതുണ്ട്. ബിസിസിഐ പലപ്പോഴായി വിവിധ സാമ്പത്തിക ആനുകൂല്യങ്ങള്‍ അതാത് സര്‍ക്കാരുകളില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ട്. ഇതെല്ലാം ബിസിസിഐയെ ഒരു പൊതു സംഘടനയായി കണക്കാക്കുവാന്‍ മതിയാകുന്നതാണ്. അതിനാല്‍ തന്നെ വിവരാവകാശ നിയമത്തിനു കീഴില്‍ സംഘടനയെ കൊണ്ടുവരേണ്ടതായുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ ബിസിസഐയെ ദേശീയ സ്പോര്‍ട്സ് ഫെഡറേഷന്‍(എന്‍എസ്എഫ്) ആയി പ്രഖ്യാപിച്ചതായി പറഞ്ഞതായി ലോകസഭയില്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ ബിസിസഐയെ ഒരു പൊതു സംഘടനയായി കണക്കാക്കാം. നേരത്തെ സുപ്രീം കോടതി നിയമിച്ച ലോധ കമ്മീഷനും സമാനമായ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു.

എന്നാല്‍ ഈ ആവശ്യങ്ങളോട് പ്രതികരണം നല്‍കാതെ ബിസിസഐ പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement